സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതി; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

single-img
18 February 2022

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് സാമ്പത്തിക ഉണര്‍വുണ്ടാക്കുമെന്നും. യാത്രാ സൗകര്യവും വേഗവും വര്‍ദ്ധിക്കും. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായും ഗവർണർ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

അതേസമയം തന്നെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചു.

വിഷയത്തിൽ തമിഴ്‌നാടുമായി ചര്‍ച്ച തുടരും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.കേരളത്തിലെ വ്യവസായികളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. അനാവശ്യ പരിശോധന ഒഴിവാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തങ്ങള്‍ അടക്കമുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി. ജി.എസ്.ടി വിഹിതവും കിട്ടിയില്ല എന്ന് അദ്ദേഹം പറഞ്ഞു.