അതിരന് ശേഷം വിവേകിന്റെ സംവിധാനത്തിൽ അമല പോൾ; ‘ദി ടീച്ചർ’ ചിത്രീകരണം ആരംഭിച്ചു

single-img
16 February 2022

തെന്നിന്ത്യൻ താരം അമല പോളിനെ നായികയാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ചിത്രീകരണം കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ ആരംഭിച്ചു.

ഈ ചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള, അനുമോള്‍, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ദി ടീച്ചർ വി ടി വി. ഫിലിംസ് നിർമ്മിക്കുന്നു. പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.