ബിജെപി യുപിയിൽ വീണ്ടും അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷം കര്‍ഷകര്‍ കറണ്ട് ബില്ല് അടക്കേണ്ടതില്ല: അമിത് ഷാ

single-img
15 February 2022

ബിജെപിയെ യുപിയിൽ ജനങ്ങൾ അധികാരത്തിലേറ്റിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ കറണ്ട് ബില്ലടക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഗ്ദാനം. സംസ്ഥാനത്തെ ദിബിയാപൂരില്‍ വച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ വാക്കുകൾ: ‘സംസ്ഥാനത്തെ ഹോളി ആഘോഷം മാര്‍ച്ച് 18 നാണ്. വോട്ടെണ്ണല്‍ നടക്കുന്നത് മാര്‍ച്ച് പത്തിനും. ആ ദിവസം ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറും. മാര്‍ച്ച് 18 ന് നിങ്ങളുടെ എല്ലാവരുടെയും വീട്ടില്‍ സൗജന്യ ഗ്യാസ് സിലിണ്ടറെത്തും. വരുന്ന അഞ്ചു വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് ഇലക്ട്രിസിറ്റി ബില്ല് അടക്കേണ്ടി വരില്ല.

നിലവിൽ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ തന്നെ പ്രധാന പ്രതിപക്ഷമായ സമാജ്വാ ദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് തൂത്തുമാറ്റപ്പെട്ടു എന്നും മൂന്നൂറ് സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു