യുപിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുത്; പ്രസ്താവന ആവർത്തിച്ച് യോഗി ആദിത്യനാഥ്

single-img
14 February 2022

യുപിഎ കേരളം പോലെ ആക്കരുതെന്ന പ്രസ്താവന അഭിമുഖത്തിൽ ആവർത്തിച്ച് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് യുപിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുതെന്നും ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുകയാണെന്നും പറഞ്ഞത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് യോഗി കൂട്ടിച്ചേർത്തു. യോഗിയുടെ വാക്കുകൾ: “പശ്ചിമ ബംഗാളിൽ നിന്ന് വന്ന് ഇവര്‍ ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ജനങ്ങൾ ജാഗ്രത പുലർത്തുക. സുരക്ഷയും നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനവും തടസ്സപ്പെടുത്താൻ ആളുകള്‍ വന്നിരിക്കുന്നു, അത് സംഭവിക്കാൻ അനുവദിക്കരുത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു”

അവസാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് പറഞ്ഞു- “ഞാന്‍ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായാണോ തെരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ ബംഗാളിൽ വിധാൻസഭാ തെരഞ്ഞെടുപ്പ് നടന്നു. ധാരാളം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലിയാണ്. നിരവധി പേർ കൊല്ലപ്പെട്ടു.

കേരളത്തിലും സമാനമായ രാഷ്ട്രീയ അവസ്ഥയാണുള്ളത്. ഇരു സംസ്ഥാനങ്ങളിലും നടന്ന അത്രയും അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും, മറ്റെവിടെയാണ് നടന്നത്? നേരത്തെ യുപിയിൽ കലാപം നടന്നിരുന്നു. എന്നാൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം നടന്നോ?- അദ്ദേഹം ചോദിക്കുന്നു.