സഹപ്രവർത്തകയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പോലീസ് കേസെടുത്തു

single-img
13 February 2022

സഹപ്രവർത്തകയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പോലീസ് കേസെടുത്തു.

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്. സംഭവത്തിൽ ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഇവർ തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കൊടുങ്ങല്ലുര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം.