ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും ദേശീയ നേതൃത്വം പിരിച്ചുവിട്ടു

single-img
13 February 2022

ഐഎൻഎല്ലിന്റെ കേരളാ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും ദേശീയ നേതൃത്വം പിരിച്ചുവിട്ടു. ഇന്ന് ചേർന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലെ തീരുമാനത്തോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി ഏഴ് അംഗങ്ങളുള്ള അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നു.

ഇപ്പോഴുള്ള പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും അഡ്ഹോക്ക് കമ്മിറ്റിയിലുണ്ട്. അടുത്തമാസം 31ന് മുമ്പ് അംഗത്വ വിതരണവും ഭാരവാഹി തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാനും തീരുമാനം എടുത്തിട്ടുണ്ട് . അതേസമയം, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എ പി അബ്ദുല്‍ വഹാബ് പങ്കെടുത്തില്ല. പകരം, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എപി അബ്ദുല്‍ വഹാബ് അറിയിച്ചു.

നിലവിൽ രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐഎന്‍എല്ലിന് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും മറ്റു പദവികള്‍ പങ്കിടുന്നതായിരുന്നു തര്‍ക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായിട്ടുണ്ടായിരുന്നത്.