ഏഴ് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

single-img
12 February 2022

കേരളത്തിലെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം മഴമുന്നറിയിപ്പ് നൽകിയത്. ഇവിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40.കി.മീ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

ഇപ്പോൾ തന്നെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്നു​ണ്ട്. സമീപ ദിവസങ്ങളിലെ ക​ന​ത്ത ചൂ​ടിനിടയിൽ ല​ഭി​ച്ച വേ​ന​ല്‍ മ​ഴ ത​ല​സ്ഥാ​ന ജി​ല്ല​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. അതേസമയം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ധ്യ​കേ​ര​ള​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നേ​രി​യ തോ​തി​ല്‍ മ​ഴ​യു​ണ്ടാ​യി​രു​ന്നു.

സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്.