എല്ലാ പരിധിയും ലംഘിച്ചാണ് സൈബര്‍ ആക്രമണം; നിയമ നടപടിക്ക് സ്മൃതി പരുത്തിക്കാട്

single-img
11 February 2022

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടർന്ന് ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ അശ്ളീല ഭാഷയില്‍ സൈബര്‍ ആക്രമണം. ലൈംഗികഅധിക്ഷേപം ഉൾപ്പെടെയുള്ള പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ് സൈറ്റുകള്‍ ഉള്‍പ്പെടെ പ്രചാരണം നടത്തുകയാണ്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്മൃതി പരുത്തിക്കാട് ഒരു പ്രസ്തസ്ഥ ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു.

വിഷയത്തിൽ മീഡിയ വണ്‍ ചാനലും തിങ്കളാഴ്ച പരാതി നല്‍കുന്നുണ്ട്. തനിക്കെതിരെയുള്ളത്
മാധ്യമ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമല്ല, പകരം വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നതെന്നും വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നതെന്നും സ്മൃതി പറയുന്നു.

ഒരിക്കലും ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ്?. ഇത്തരം ചാനലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. തന്റെ ഫോട്ടോ ഉപയോഗിച്ചാണ് അശ്ലീലവും അധിക്ഷേപ കമന്റുകളും ഇടുന്നതെന്നു പറഞ്ഞ സ്മൃതി, മുൻപും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് കീഴെ കമന്റുകള്‍ ഇടാറുണ്ടെങ്കിലും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാൽ ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ചാണ് സൈബര്‍ ആക്രമണംനടക്കുന്നതെന്നും കൂട്ടിച്ചേർത്തു.