മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് സൈന്യം വെള്ളവും ഭക്ഷണവും എത്തിച്ചു; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

single-img
9 February 2022

മലമ്പുഴയില്‍ കാൽ വഴുതിമലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ആർമിയുടെ ദൗത്യസംഘം അറിയിച്ചു. ബാല എന്ന് പേരുള്ള സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ തൂങ്ങിയിറങ്ങി വെള്ളമെത്തിച്ചത്.ഇതോടൊപ്പം ബാബുവിനെ രക്ഷിക്കാനുള്ള ശ്രമവും സജീവമായി തുടരുകയാണ്.

കയര്‍ ഉപയോഗിച്ച് ബാബുവിനെ മലയിടുക്കിൽ നിന്നും മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ്. 45 മണിക്കൂറിനൊടുവിലാണ് ഇന്ന് രണ്ട് കുപ്പി വെള്ളം നൽകാൻ സാധിച്ചത്. ഇയാൾക്ക് വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി.

നിലവിൽ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട്് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.