എന്റെ ഇന്‍സ്റ്റാവാള്‍ എന്റെ ഐഡന്റിറ്റിയാണ്; കമന്റുകള്‍ കാര്യമാക്കാറില്ല: ഗ്രേസ് ആന്റണി

single-img
28 January 2022

സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടുകള്‍ക്ക് വരുന്ന കമന്റുകളെ പറ്റി താൻ ചിന്തിക്കാറില്ലെന്ന് ഗ്രേസ് ആന്റണി. ലോക്ക് ഡൌൺ സമയം ആളുകൾ ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഞാനതിന് വേണ്ടി നിന്നിട്ടില്ല. അതിനുള്ള കാരണം എനിക്ക് തോന്നുമ്പോഴേ എനിക്ക് ചെയ്യാന്‍ പറ്റൂവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ഒരാള് നമ്മെ പുഷ് ചെയ്തത് കൊണ്ട് മത്രം ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ ഫോട്ടോഷൂട്ട് മാത്രമേ ചെയ്തിട്ടുള്ളൂ.- ഗ്രേസ് പറയുന്നു.

ഞാൻ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അങ്ങിനെയൊക്കെ വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ. ഇപ്പോൾ കമന്റ് സെക്ഷനില്‍ ഓരോരുത്തര്‍ക്കും എന്തും പറയാം എന്നൊരു അവസ്ഥയിലേക്കെത്തി. എന്റെ ഇന്‍സ്റ്റയുടെ വാള്‍ എന്റെ ഐഡന്റിറ്റി ആണ്. ഞാൻ എന്താണ് അവിടെ കാണിക്കുന്നത്. എനിക്കെന്താണ് തോന്നുന്നത് അത് ഞാന്‍ ചെയ്യും. ആളുകളുടെ കമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല. എന്റെ ജോലി ചെയ്യുക പോവുക. അത്രേയുള്ളൂ,’ ഗ്രേസ് പറയുന്നു.

https://www.instagram.com/grace_antonyy/?hl=en