നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി ഹണി റോസ്

single-img
27 January 2022

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ഇടം നേടി ഗംഭീരതുടക്കം കുറിച്ചിരിക്കുകയാണ് ഹണി റോസ്. ഭദ്രിയുടെ സംവിധാനത്തിൽ സുന്ദർ സി, ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പട്ടാംമ്പൂച്ചി’ എന്ന തമിഴ് സിനിമയാണ് 2022ൽ ഹണി റോസിന്റേതായി എത്തുന്ന ഒരു സിനിമ. ഇതിൽ നടൻ ജയ്ടെ ഒപ്പം നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്.

തെലുങ്കിൽ സൂപ്പർ ഹിറ്റ് സിനിമകളായ പുഷ്പ, ഡിയർ കോമ്രേഡ്, രംഗസ്ഥല, ശ്രീമാന്തുടു എന്നിവ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ഗോപിചന്ത് മലിനേനി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ഹണിറോസ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇതിൽ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായാണ് ഹണി എത്തുന്നത്. ഈ സിനിമ ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററാണ് മലയാളത്തിൽ ഹണി റോസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.