പദ്മഭൂഷൺ പുരസ്ക്കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

single-img
25 January 2022

കേന്ദ്രം നൽകിയ പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. താൻ പദ്മഭൂഷൺ നിരസിക്കുന്നു എന്ന വിവരം ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.

ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. ഇന്നായിരുന്നു കേന്ദ്രസർക്കാർ പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പദ്മഭൂഷൺ. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.