സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് തിയേറ്ററിൽ എല്ലാവരും സിനിമ കാണുക; സർക്കാർ കാരണം നോക്കിയിരിക്കുകയാണ്: അജു വർഗീസ്

single-img
22 January 2022

കോവിഡ് വ്യാപന സാഹചര്യത്തിൽ തിയേറ്റര്‍ റിലീസുകൾ റിസ്‌കിലാണെന്ന് നടൻ അജുവര്‍ഗീസ്. സർക്കാർ ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക- അജു പറയുന്നു . പ്രണവ് നായകനായ ഹൃദയമാണ് അജുവിന്റേതായി പുറത്തുവന്ന പുതിയ സിനിമ.

കോവിഡ് വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ധാരാളംമലയാള സിനിമകൾ റിലീസ് മാറ്റിവെച്ചപ്പോഴും ഈ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയിൽ ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.

വിനീതാണ് സിനിമയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.