ഉൽപാദന മൂല്യത്തിന്റെ പകുതിയോളം ഇന്ത്യ കർഷകർക്ക് സബ്‌സിഡി നൽകുന്നു; ലോക വ്യാപാര സംഘടനയിൽ പരാതി നൽകാൻ അമേരിക്ക

single-img
21 January 2022

ഇന്ത്യയിൽ ഗോതമ്പിന്റെ ഉൽപ്പാദന മൂല്യത്തിന്റെ പകുതിയിലധികവും സർക്കാർ കർഷകർക്ക് സബ്‌സിഡി നൽകുന്നതിനെതിരെ സ്അമേരിക്കൻ കോണ്‍ഗ്രസ് അംഗങ്ങള്‍. വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി ഉന്നയിക്കാൻ ജോ ബൈഡൻ ഭരണകൂടത്തോട് അമേരിക്കൻ നിയമനിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കൻ കോണ്‍ഗ്രസിലെ 28 അംഗങ്ങള്‍ ചേര്‍ന്നാണ് പ്രസിഡന്റ് ബൈഡന് ഇത്തരത്തില്‍ കത്തയച്ചിരിക്കുന്നത്. ഇതോടൊപ്പം ഈ കത്തിന് യുഎസ് വീറ്റ് അസോസിയേറ്റ്‌സിന്റെ പിന്തുണയുമുണ്ട്. അന്താരാഷ്‌ട്ര ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) 10 ശതമാനം സബ്‌സിഡി നിർദ്ദേശിക്കുമ്പോൾ, ഇന്ത്യൻ സർക്കാർ കർഷകർക്ക് അരി, ഗോതമ്പ് വിളകൾക്ക് ഉൽപാദന മൂല്യത്തിന്റെ പകുതിയോളം സബ്‌സിഡി നൽകുന്നു. ഇതിനെതിരെ അമേരിക്കൻ നിർമ്മാതാക്കള് എതിർപ്പ് പ്രകടിപ്പിക്കുന്നതായി കത്തിൽ ആരോപിക്കുന്നു.

വിഷയത്തിൽ ഇന്ത്യക്കെതിരെ സംഘടനാ കേസെടുക്കണമെന്നും ലോകവ്യാപാര സംഘടനയുടെ നിർദേശങ്ങൾ പാലിക്കാത്ത പ്രവണത തിരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.അമേരിക്കൻ വ്യാപാര പ്രതിനിധികളായ കാതറിൻ തായ്, കൃഷി സെക്രട്ടറി ടോം വിൽസാക്ക് എന്നിവർക്കാണ് കത്ത് നൽകിയത്.

നേരത്തെ തന്നെ താങ്ങുവില പദ്ധതി പരിഷ്‌കരിക്കാന്‍ സംഘടനയില്‍ ഇന്ത്യയോട് അമേരിക്ക തുടർച്ചയായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല, കര്‍ഷകര്‍ക്ക് ഇന്ത്യൻ സർക്കാർ നല്‍കുന്ന ആഭ്യന്തര പിന്തുണയ്ക്കെതിരെ ബൈഡന്‍ ഭരണകൂടം കേസ് തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് 18 സെനറ്റര്‍മാര്‍ വില്‍സാക്കിനും തായ്ക്കും ഒരു കത്ത് അയച്ചിരുന്നു.