മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനും കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ ഐസൊലേഷനിൽ പ്രവേശിച്ചു

single-img
20 January 2022

മമ്മൂട്ടിക്ക് പിന്നാലെ മകൻ നടൻ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് സ്ഥിരീകരിച്ചു.സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. തനിക്ക് നിലവിൽ ചെറിയ ലക്ഷണങ്ങളുണ്ടെന്നും അവ സാരമുള്ളതല്ലെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ അറിയിച്ചു.

അതേസമയം, അവസാന ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഷൂട്ടിംഗ് നിറുത്തിവയ്ക്കുകയായിരുന്നു.