വയനാടിനെ കേന്ദ്രഭരണ പ്രദേശം ആക്കണമെന്ന ആവശ്യം; പിന്തുണയ്ക്കുമെന്ന് ബിജെപി

single-img
16 December 2021

വയനാട് ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്നുള്ള ആവശ്യം ഉയർന്നുവന്നാൽ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബിജെപിയുടെ പ്രഖ്യാപനം. ജില്ലയുടെ അട്ടിമറിക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണെന്ന് കാണിച്ച് ചില സംഘടനകള്‍ വയനാടിനെ കേന്ദ്രഭരണപ്രദേശമാക്കണെമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ തീരുമാനം. .

വയനാട് ജില്ലയുടെ വികസനത്തിന് രാഹുല്‍ ഗാന്ധി എംപി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. എല്ലായ്പ്പോഴും വയനാടിനെ അവഗണിക്കുന്ന നിലപാടാണ് മുന്നണികള്‍ കൈക്കൊള്ളുന്നതെന്നും ബിജെപി ജില്ലാ ഘടകം കുറ്റപ്പെടുത്തി.

സമഗ്രമായ ആഗ്രഹിക്കുന്ന ജില്ല എന്ന നിലയ്ക്കാണ് ബിജെപിയും കേന്ദ്ര സർക്കാരും വയനാടിനെ നോക്കിക്കാണുന്നതെന്നും അതിനാൽ തന്നെയാണ് വയനാടിനെ ആസ്പിരേഷന്‍ ജില്ലയായി പരിഗണിച്ചതെന്നും പക്ഷെ ഇത് എങ്ങനെ അട്ടിമറിക്കണമെന്ന ഗവേഷണത്തിലാണ് പിണറായി സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി.