അയോധ്യയിലും വാരാണസിയിലും മാത്രം കാണും പാർലമെന്റിൽ കാണില്ല; മോദിക്കെതിരെ പരിഹാസവുമായി ചിദംബരം

single-img
14 December 2021

രാജ്യത്തിന്റെ പാർലമെന്റ് ഭീകരാക്രമണത്തിൽ പങ്കെടുത്തു രക്തസാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരമർപ്പിക്കാതെ പകരം വാരാണസിയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്.

ഇന്ത്യൻ പാർലമെന്റിലല്ല, അയോധ്യയിലും വാരാണസിയിലും മാത്രമേ മോദിയെ കാണാനാകൂ എന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പരിഹസിച്ചു. ‘നമ്മുടെ പ്രധാനമന്ത്രിക്ക് പാർലമെന്റിനോട് അങ്ങേയറ്റത്തെ ‘ആദര’മുണ്ട്. അതിനാലാണ് അദ്ദേഹം ഡിസംബർ 13ലെ രക്തസാക്ഷിത്വ അനുസ്മരണ പരിപാടി ഒഴിവാക്കിയത്.

വാരാണസിക്ക് പോകാനാണ് അദ്ദേഹം എല്ലാ പരിപാടികളും ഒഴിവാക്കിയത്. പ്രധാനമന്ത്രിയെ ജനങ്ങൾ വാരാണസി, അയോധ്യ തുടങ്ങിയ സ്ഥലങ്ങളിലേ കാണൂ. പാർലമെന്റിൽ കാണില്ല.’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സഞ്ജയ് റാവത്ത് അനുസ്മരണ ദിനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പുതിയ ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യാൻ വാരാണസിയിലായിരുന്നു മോദി.