ഐസിസിയുടെ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ വീണ്ടും ഒന്നാമത്

single-img
6 December 2021

ഐസിസി തയ്യാറാക്കിയ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ 372 റൺസിന്റെ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ടെസ്റ്റിലെ ഒന്നാം സ്ഥാനത്തേക്ക് മാറിയത്.

മുൻപ് റാങ്കിങിൽ ഒന്നാമതായിരുന്ന ഇപ്പോഴത്തെ ടെസ്റ്റ് ലോക ചാംപ്യൻമാർ കൂടിയായ ന്യൂസിലാൻഡിനെ പിന്തള്ളിയാണ് ഇന്ത്യ തലപ്പത്തേക്കു കയറിയത്. 119 പോയിന്റുണ്ടായിരുന്ന ഇന്ത്യ അഞ്ചു പോയിന്റ് നേടിയാണ് 124 പോയിന്റോടെ ടെസ്റ്റിലെ ഒന്നാംസ്ഥാനക്കാരായത്. മുൻപ്, 121 പോയിന്റുണ്ടായിരുന്ന കിവികൾ അഞ്ചു പോയിന്റുകൾ നഷ്ടമായി രണ്ടാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു.

അതേസമയം, ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരുന്ന ബുധനാഴ്ചയായിരിക്കും പുതിയ റാങ്കിങ് ഐസിസി പുറത്തുവിടുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്..