മരം മുറിക്കാൻ നൽകിയ അനുമതി പുനസ്ഥാപിക്കണം; പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയിൽ

single-img
26 November 2021

മരം മുറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. മരം മുറിക്കാൻ കേരളം നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

മരം മുറിക്കാൻ നൽകിയ അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. ഇതോടൊപ്പം മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.