കർഷകരെ അഭിനന്ദിച്ച് തുറന്ന കത്തെഴുതി രാഹുല്‍ ഗാന്ധി

single-img
20 November 2021

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വിജയത്തെ അഭിനന്ദിച്ച് തുറന്ന കത്തെഴുതി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കര്‍ഷകർ നടത്താനിരിക്കുന്ന ഭാവി സമരങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും രാഹുല്‍ വാഗ്ദാനം ചെയ്തു.

കർഷകർ നടത്തുന്ന പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് എടുത്ത് പറഞ്ഞ രാഹുല്‍, കുത്തകകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കര്‍ഷകരെ അവരുടെ സ്വന്തം മണ്ണില്‍ അടിമകളാക്കുന്ന നടപടികളിലേയ്ക്ക് നീങ്ങാന്‍ ഇനി നരേന്ദ്ര മോദി ധൈര്യപ്പെടരുത് എന്നും കത്തിൽ പറഞ്ഞു.

”പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് പോലെഅടുത്ത വർഷം ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള നടപടികള്‍ തീർച്ചയായും ഉറപ്പ് വരുത്തണം. അധികാരം സേവനത്തിനുള്ള വഴി മാത്രമാണെന്ന് പ്രധാനമന്ത്രി മറക്കരുത്, ഒരു വര്‍ഷത്തോളമായി തണുപ്പും ചൂടും മഴയും മറ്റ് തടസങ്ങളുമെല്ലാം അവഗണിച്ച് കര്‍ഷകര്‍ നടത്തിയ സത്യാഗ്രഹസമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമാണെന്നും- രാഹുല്‍ കത്തില്‍ പറഞ്ഞു.