സംസ്ഥാനത്തെ സ്വകാര്യ ബസ് ചാർജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി ആന്റണി രാജു

single-img
20 November 2021

സംസ്ഥാനത്തെ സ്വകാര്യ ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ പക്ഷെ എത്ര തുകയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് ഇന്ന് തീരുമാനിച്ചിട്ടില്ല. ഈ തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കും.

അതേസമയം, തുക വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമായത്. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി കൂടിയാലോചന നടത്തിയ ശേഷം വര്‍ധിപ്പിക്കേണ്ട തുക തീരുമാനിക്കും.

ബസുകളുടെ ഫെയര്‍ സ്റ്റേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കമ്മീഷന്റെ അഭിപ്രായം അറിയേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു. അപ്പോൾ പോലും ബസ് ഉടമകള്‍ ഉന്നയിച്ച കാര്യങ്ങള്‍ അതേപടി അംഗീകരിക്കാനാകില്ല എന്നും കോവിഡ് കാലത്തെ റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരക്ക് വർദ്ധനയുടെ ചര്‍ച്ചകള്‍ നടത്തുന്നതിന് ബസുടമകളുടെ 3 അംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.