കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണം; ശിശു സംരക്ഷണ സമിതിക്ക് നിർദ്ദേശം നൽകി സിഡബ്ല്യുസി

single-img
18 November 2021

മാതാവിന്റെ അനുമതിയില്ലാതെ കൈമാറി എന്ന പരാതിയിൽ അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് ശിശു സംരക്ഷണ സമിതിക്ക് സിഡബ്ല്യുസിയുടെ നിർദ്ദേശം. ഇന്നലെകഴിഞ്ഞ ദിവസം രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്.

ഇപ്പോൾ ആന്ധ്രയിലെ ദമ്പതിമാർക്കൊപ്പമാണ് കുഞ്ഞ്. കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്. കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. ഇന്ന് 11 മണിക്ക് ശിശു സംരക്ഷണ സമിതിക്ക് മുമ്പിലെത്താൻ അനുപമയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഉത്തരവിൽ വലിയ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. എന്നാൽ സമരം പിൻവലിക്കില്ലെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കുന്നവരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.