മാസ്ക് ധരിക്കാതെ എത്തിയ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയിൽ കേസ്; 500 രൂപ പിഴയൊടുക്കണം

single-img
13 November 2021

കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ രാജ്യത്തെ ഇന്ധന വില വർദ്ധനവിനെതിരെ നടത്തിയ വഴിതടയൽ സമരത്തിനിടയിലേക്ക് മാസ്ക് ധരിക്കാതെ എത്തിയ നടൻ ജോജു ജോർജിനെതിരെ കേസ്. അപകടകരമായി പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയതിനാണ് ജോജുവിനെതിരെ മരട് പോലീസ് കേസ് എടുത്തത്.

കേസിൽ ജോജു 500 രൂപ പിഴയായി ഒടുക്കണം. യൂത്ത് കോൺഗ്രസ് കേരളാ സെക്രട്ടറി പി വൈ ഷാജഹാൻ ഡിസിപിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. സംഭവം നടന്ന ദിവസം തന്നെ പെറ്റി കേസ് എടുത്തിരുന്നുവെന്നു മരട് പോലീസ് അറിയിച്ചു. പക്ഷെ ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പിഴ അടച്ചിരുന്നില്ല. ഇനി കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.