കെ​എ​സ്ആ​ർ​ടി​സി ശമ്പള വി​ത​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ 60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

single-img
13 November 2021

സംസ്ഥാനത്തെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശമ്പളം വിതരണം ചെയ്യുന്നതിനായി സ​ർ​ക്കാ​ർ 60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പുതുക്കിയ ഇ​ന്ധ​ന ചി​ല​വി​ൽ 10 കോ​ടി​യോ​ളം രൂ​പ​യു​ടെ ലാ​ഭം വ​രു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ 80 കോ​ടി രൂ​പ​യി​ൽ നി​ന്നും 60 കോ​ടി കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കി​യ​ത്.

ബാ​ക്കി ആവശ്യമായ 24 കോ​ടി രൂ​പ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫ​ണ്ടി​ൽ നി​ന്നു കൂ​ടി ചേ​ർ​ത്ത് 84 കോ​ടി രൂ​പ ശ​ന്പ​ള​മാ​യി ചൊ​വ്വാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഈ ​മാ​സം ത​ന്നെ നേരത്തെ കോ​വി​ഡ് കാ​ല​ത്ത് ജീ​വ​ന​ക്കാ​രു​ടെ ശമ്പളത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ടി​ച്ചി​രു​ന്ന തു​ക​യു​ടെ അ​വ​സാ​ന ഗ​ഡു​വാ​യ 7.20 കോ​ടി രൂ​പ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും ന​ൽ​കി​യി​രു​ന്നു.

അതേസമയം, ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​തി​ൽ ശനിയാഴ്ച കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ത​ല​മൊ​ട്ട​യ​ടി​ച്ചു പ്ര​തി​ഷേ​ധി​ച്ചിരുന്നു. നി​ല​മ്പൂ​ർ ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ കെ.​ഡി.​തോ​മ​സാ​ണ് തെ​രു​വി​ൽ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്.