സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കും; നിരക്ക് വ​ര്‍​ദ്ധ​ന​യ്ക്ക് എ​ൽ​ഡി​എ​ഫ് അ​നു​മ​തി

single-img
9 November 2021

കേരളത്തിൽ ബ​സ് ചാ​ര്‍​ജ് വ​ര്‍​ദ്ധ​ന​യ്ക്ക് എ​ൽ​ഡി​എ​ഫ് അ​നു​മ​തി. ഇക്കാര്യത്തിൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത മ​ന്ത്രി​യെ​യും ഇന്ന് ചേർന്ന എ​ൽ​ഡി​എ​ഫ് യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. സ്വകാര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട്ട​യ​ത്തു ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നു ഇന്നാരംഭിക്കാനുള്ള സ​മ​രം മാ​റ്റി​വ​ച്ചി​രു​ന്നു.

യാത്രാ നി​ര​ക്ക് കൂ​ട്ടാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അനിശ്ചിത കാല പ​ണി​മു​ട​ക്ക് ബ​സ് ഉ​ട​മ​ക​ൾ പി​ൻ​വ​ലി​ച്ച​ത്. . വീണ്ടുംച​ർ​ച്ച ‌തു​ട​രു​മെ​ന്നും ഈ ​മാ​സം 18ന​കം പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. അതേസമയം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം.

ഇതോടൊപ്പം ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണം. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്ന​താ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. നിലവിലെ കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി ആ​വ​ശ്യ​പെ​ട്ടി​രു​ന്നു.