നാനോ സെന്ററിൽ നിന്ന് അധ്യാപകൻ നന്ദകുമാറിനെ മാറ്റി; സമരം അവസാനിപ്പിച്ച് ദീപ പി മോഹനൻ

single-img
8 November 2021

എംജി സർവകലാശാലയിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി സമരം ചെയ്തുവരുന്ന ദലിത് ഗവേഷക ദീപ പി മോഹനൻ അസമരം അവസാനിപ്പിച്ചു. വിദ്യാർത്ഥിനി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് എം.ജി സർവകലാശാല ഉത്തരവ് ദീപയ്ക്ക് കൈമാറിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നത്.

ഇത് പ്രകാരം നാനോ സെന്ററിൽ നിന്ന് അധ്യാപകൻ നന്ദകുമാറിനെ സർവകലാശാലയിലെ തന്നെ ഫിസിക്സ് വിഭാഗത്തിലേക്ക് മാറ്റി. പകരം ഈ വകുപ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകി.

ദീപയുടെ പരാതികൾ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ഇതിൽ ഗവേഷക ദീപ പി. മോഹനൻ ഉൾപ്പെടെ നാല് പേരെയും ചർച്ചയ്ക്ക് വിളിക്കുകയുണ്ടായി.