മുല്ലപ്പെരിയാറിൽ വേണ്ടത് സർക്കാരിന്റെ രാഷ്ട്രീയ നിലപാട്; കേരളം ഇന്ധന വില കുറയ്‌ക്കേണ്ടതില്ല: കാനം രാജേന്ദ്രൻ

single-img
7 November 2021

മുല്ലപ്പെരിയാറിൽ ബേബി ഡാമിലെ മരംമുറിക്കൽ കേരളം അനുമതി നൽകിയത് ഗൗരവ വിഷയമെന്ന് സിപിഐ. കേവലം ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

നിലവിലെ വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, സംസ്ഥാനം ഇന്ധന വില കുറയ്‌ക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരളാ സർക്കാർ ആറ് വർഷമായി നികുതി വർധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറയ്ക്കുകയും ചെയ്തു. കൂട്ടിയവർ കുറയ്‌ക്കട്ടെ എന്നും അദ്ദേഹം പറയുന്നു.