ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചു; സിപിഎം സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയെന്ന വീട്ടമ്മയെ തള്ളി കെ സുധാകരന്‍

single-img
6 November 2021

2013ല്‍ സിപിഎം വഴി തടസപ്പെടുത്തി നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച് മാധ്യമങ്ങളിൽ ഇടം നേടിയ കോണ്‍ഗ്രസ് അനുഭാവിയായി സന്ധ്യയെന്ന വീട്ടമ്മയെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അന്ന് നടന്ന സംഭവം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചുയെന്നാണ് ഇന്ന് സുധാകരന്‍ പ്രതികരിച്ചത്.

സുധാകരന്റെ വാക്കുകള്‍ ഇങ്ങിനെ: ”എവിടെ, എനിക്കറിയില്ല എവിടെയാണെന്ന്. ഒരു സ്ത്രീ, ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചു. ഇതൊക്കെ ഉപമിച്ച് പറയുമ്പോള്‍ മനസാക്ഷി കുത്തുണ്ടോ നിങ്ങള്‍ക്ക്.”

കൊച്ചിയിൽ കഴിഞ്ഞ തിണകളാഴ്ച റോഡ് ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു ജോര്‍ജ് പ്രതികരിച്ചതോടെയാണ് മുൻപ് നടന്ന സന്ധ്യയുടെ പ്രതിഷേധവും ചർച്ചാ വിഷയമായത്.

അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ രാജി സോളാർ വിഷയത്തിൽ ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ പ്രതിഷേധത്തിനെതിരെയാണ് സന്ധ്യ പ്രതികരിച്ചത്. സംഭവത്തിന് പിന്നാലെ സന്ധ്യയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. പക്ഷെ ഇത് അനധികൃത നിയമനമാണെന്ന് വ്യക്തമായതോടെ ഇവര്‍ ജോലിയില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.