ബക്കിം​ഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബം​ഗ്ലാവ്; മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നു

single-img
4 November 2021

ഇന്ത്യയിൽ നിന്നും മുകേഷ് അംബാനിയും കുടുംബവും ഉടൻതന്നെ ഭാ​ഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടനിൽ ഇവർ അടുത്തിടെ വാങ്ങിയ ബം​ഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കു‌ടുംബവും മാറുന്നത്. ഇനിയുള്ള കാലം തങ്ങളു‌ടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കി‌ടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം.

ഈ വർഷം ഏപ്രിൽ മാസം 592 കോ‌ടി രൂപ ചെലവിൽ ലണ്ടനിലെ ബക്കിം​ഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബം​ഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് ഇവർ കുടുംബത്തോടെ താമസം മാറുന്നത്.ഇന്ത്യയിലെ കൊവിഡ് ലോക്ഡൗൺ സമയങ്ങളിൽ മുബൈയിലെയും ജംന​ഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ആ സമയമാണ് മറ്റൊരു വീ‌ട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.

ലണ്ടനിലെ ഈ 300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ​ഗോൾഫ് കോഴ്സുമുണ്ട്. മാത്രമല്ല, ഇതുവരെ രണ്ട് ജയിസ് ബോണ്ട് സിനിമകളും ഇവി‌ടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോൾ താമസം ഇങ്ങോ‌ട്ട് മാറുന്നതിന്റെ ഭാ​ഗമായി പ്രോപ്പർട്ടിക്കുള്ളിൽ ആശുപത്രി സൗകര്യം കൂ‌‌ടി മുകേഷ് അംബാനി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.