സംവിധാനം പഠിക്കാൻ ഋഷിരാജ് സിംഗ്; സത്യന്‍ അന്തിക്കാടിന്റെ സഹ സംവിധായകനാകുന്നു

single-img
22 October 2021

സർവീസിൽ നിന്നും വിരമിച്ചതോടെ സിനിമയില്‍ സഹ സംവിധായകനാകാൻ തയ്യാറെടുക്കുകയാണ് മുന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ്. പ്രശസ്ത സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ സഹ സംവിധായകനായാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് കടക്കുന്നത്. ജയറാമും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ ഒരാളാണ് ഋഷിരാജ് സിംഗ്.

ഈ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ ഓരോ ഷോട്ടിനെ കുറിച്ചും തന്റെ പേപ്പറില്‍ എഴുതിവെക്കുന്ന ഒരു തുടക്കകാരനാവുകയാണ് ഋഷിരാജ് സിംഗ്. പോലീസ് ജീവിതത്തിൽ നിന്നും വിരമിച്ചതോടെ സിനിമ ഗൗരവമായി പഠിക്കാനുള്ള സമയം കിട്ടിയെന്നും പരിചയസമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസനാണ് പറഞ്ഞതെന്നും ഋഷിരാജ് സിംഗ് പറയുന്നു.

എന്തായാലും സംവിധാനം നന്നായി പഠിച്ച ശേഷം മാത്രമെ ആദ്യ സിനിമ ചെയ്യുകയുള്ളൂവെന്നും അത് മലയാളത്തില്‍ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.