ഓൺലൈനിലൂടെ 53,000 രൂപയുടെ ഐ ഫോൺ ഓർഡർ ചെയ്‌തപ്പോൾ ലഭിച്ചത് 20 രൂപയുടെ നിർമ സോപ്പ്

11 October 2021

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്പ്കാർട്ടിലൂടെ ഐഫോൺ 12 ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 20 രൂപ വിലയുള്ള രണ്ട് നിർമ സോപ്പ്. സൈറ്റിലെ ബിഗ് ബില്യൺ സെയിലിലാണ് സിമ്രൻപാൽ സിങ് എന്ന വ്യക്തി തനിക്കായി 53,000 രൂപ വിലയുള്ള ഐഫോൺ 12ന് ഓർഡർ ചെയ്തത്. 5
തുടർന്ന് ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് വന്ന പാർസൽ തുറക്കുന്ന വീഡിയോയും ഇയാൾ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഓർഡർ ചെയ്ത സാധനം ലഭിക്കാതെ വന്നതിനാൽ ഡെലിവറി പാർട്ടണറുമായി ഒടിപി പങ്കുവെക്കാൻ സിമ്രാൻ തയാറായില്ല.
ഇതിനെ തുടർന്ന് ഈ ഓർഡർ ക്യാൻസലാവുകയും സിമ്രാൻ ഫ്‌ളിപ്പ്കാർട്ട് കസ്റ്റമർ കെയറിൽ പരാതി നൽകുകയും ചെയ്തു. തങ്ങൾക്ക് പറ്റിയ തെറ്റ് മനസിലാക്കിയ കമ്പനി സിമ്രാന് മുഴുവൻ തുകയും തിരികെ നൽകി.