ഇത് അനുകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടും; വിമാന യാത്രയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിംഗിന്റെ ചിത്രവുമായി കോണ്‍ഗ്രസ്

single-img
23 September 2021

സോഷ്യല്‍ മീഡിയയില്‍ വന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്കി​ട​യി​ലെ ചി​ത്ര​ത്തെ ട്രോ​ളി കോ​ണ്‍​ഗ്ര​സ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രിയായിരുന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് വി​ദേ​ശ യാ​ത്ര​യ്ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ പ​രി​ഹാ​സം.

ചി​ല ചി​ത്ര​ങ്ങ​ൾ അ​നു​ക​രി​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നഎഴുത്തിനോപ്പമാണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ൽ ചി​ത്ര​ങ്ങ​ൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇ​ന്ന് രാ​വി​ലെയായിരുന്നു അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് ​പുറപ്പെട്ട മോ​ദി വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ചി​ത്രം പോസ്റ്റ് ചെയ്തത്.

“ദീ​ർ​ഘ​യാ​ത്ര, ചി​ല ഫ​യ​ലു​ക​ളും പേ​പ്പ​റു​ക​ളും നോ​ക്ക​ൻ അ​വ​സ​രം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.”