സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; മാതൃഭൂമി വേണു ബാലകൃഷ്ണനെ പുറത്താക്കി

single-img
21 September 2021

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ മാനേജ്മെന്റ് പുറത്താക്കി. ഇരയായ യുവ മാധ്യമ പ്രവർത്തക പ്രസ്തുതചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നല്‍കുകയായിരുന്നു.

നിലവില്‍ സസ്‌പെന്‍ഷന് പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനം. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു വേണു ബാലകൃഷ്ണന്‍. ഇതിന് മുന്‍പും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. ആ സമയം അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീര്‍ക്കുകയായിരുന്നു ചെയ്തത്. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.

കരിയറില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമിയുടെ ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു.