ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല; ‘ഈശോ’ വിവാദത്തിൽ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ടിനി ടോം

single-img
9 August 2021

ഈശോ എന്ന് പേര് നൽകിയതിനാൽ ഇപ്പോൾ കേരളത്തിൽ നടക്കുന്ന വിവാദങ്ങളിൽ സംവിധായകൻ നാദിർഷായ്ക്ക് പിന്തുണയുമായി നടൻ ടിനി ടോം. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണെന്നും ടിനി എഴുതി. മാത്രമല്ല, അന്യമതസ്ഥരെ താൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നതെന്നും ടിനി പറയുന്നു.

ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

Jesus is my super star. ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത്. 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്.

ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ്എസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു. എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ, “ഒരു ജാതി ഒരു മതം ഒരു ദൈവം”