എനിക്കിപ്പോൾ 19 വയസ് എത്തിയതേയുള്ളു; ഭാവിയിൽ ലേഡി സൂപ്പര്‍ സ്റ്റാറാകണം: സാനിയ ഇയ്യപ്പന്‍

single-img
3 August 2021

സൂപ്പര്‍ ഹിറ്റായി മാറിയ ക്വീന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ച സാനിയ ഇയ്യപ്പന്‍ഇനി മുന്നോട്ടും സിനിമാ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു. പ്രമുഖ സിനിമാ മാഗസിനായ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തില്‍ സാനിയ മനസ്സുതുറന്നത്.

സാനിയയുടെ വാക്കുകള്‍ ഇങ്ങിനെ: ‘ എനിക്കിപ്പോള്‍ 19 വയസ് എത്തിയതേയുള്ളു. സിനിമയില്‍തന്നെ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകുകയും ഒപ്പം നല്ല നടിയായി അറിയപ്പെടുകയും വേണം.

കരിയറില്‍ ഞാന്‍ ഇതുവരെ ചെയ്ത സിനിമകള്‍, തീരുമാനങ്ങള്‍ എല്ലാം ശരിയാണെന്നും സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നതെന്നും കരുതുന്നു. പുറത്തുവരുന്ന വലിയ സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നു. വലിയ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നു. ഇതെല്ലാം ഒരു ഭാഗ്യമായാണ് കാണുന്നത്. എന്നാല്‍ സാവധാനമാണെങ്കിലും ഈ യാത്ര ഏറെ ആസ്വദിക്കുന്നു. വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. കരിയറില്‍ മാത്രം ശ്രദ്ധിച്ചാണ് പോകുന്നത്.’