വിവാഹശേഷം തികഞ്ഞ ഒരു വീട്ടമ്മ; വിശേഷങ്ങള്‍ പങ്കുവെച്ച് രേണുക മേനോന്‍

single-img
30 July 2021

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന യുവനിര കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമയില്‍ നായികയായിഅരങ്ങേറിയ താരമാണ് രേണുക മേനോന്‍. ഈ വിനിമയ്ക്ക് പിന്നാലെ മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം രേണുക സിനിമ പൂര്‍ണ്ണമായി തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭര്‍ത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെണ്‍മക്കളോടും കൂടി കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുകയാണ് ഒരുകാലത്തെ ഈ മുന്‍ നായിക. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പുതിയ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക.

കേരളത്തിലെ തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള രേണുകയുടെ വിവാഹം നടന്നത് 2006ലാണ്. അമേരിക്കയില്‍തനിക്ക് ഡാന്‍സ് ഇഷ്ടമായതിനാല്‍ സമയം പോകാന്‍ വേണ്ടിയാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയതെന്ന് രേണുക പറയുന്നു.

അവിടെ ഇവര്‍ ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെയായി ഇപ്പോള്‍ വളരെ തിരക്കിലാണ്. കാലിഫോര്‍ണിയയില്‍ രേണുകയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് നിരവധി ഇന്ത്യക്കാരാണ് ഉളളത്. എല്ലാ വിശേഷങ്ങളും അവിടെ ആഘോഷിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ രണ്ടു പെണ്‍മക്കളും നല്ലപോലെ മലയാളം സംസാരിക്കും.

“പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നമ്മളില്‍ അഭിനയിക്കുന്നത്. ആ സമയം അതൊരു രസമായിരുന്നു. പിന്നാലെ തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ ഭാഷ വളരെ എളുപ്പമായിരുന്നു. പക്ഷെ തെലുങ്ക് ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടി. ഡാന്‍സ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെ എന്റെ പാഷനാണ്. മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമാണ്. പല ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും ഒക്കെ സുഹൃത്തുക്കള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട്. യുഎസില്‍ തന്നെ മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സും ചെയ്തിട്ടുണ്ട്.’ – രേണുക പറയുന്നു.