കേരളത്തിലെ ബക്രീദ് ഇളവുകള്‍; സുപ്രീംകോടതി വിമര്‍ശിച്ചത് സാമുദായിക പ്രീണനത്തെ: വി മുരളീധരന്‍

single-img
20 July 2021

കേരളത്തിൽ നൽകിയ ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി നടപടിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചത് സാമുദായീക പ്രീണനത്തെയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി വിജയൻ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കാതെ സര്‍ക്കാര്‍ പുതിയ നിയമം ഉണ്ടാക്കുന്നു. ഏത് വിദഗ്ധരുടെ അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.