കൊവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് നി‍ർത്തിവച്ച മുപ്പത് ട്രെയിന്‍ സ‍ർവ്വീസുകള്‍ നാളെ മുതൽ പുനരാരംഭിക്കും

single-img
15 June 2021

കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ രൂക്ഷമായപ്പോൾ നി‍ർത്തിവച്ച മുപ്പത് സ‍ർവ്വീസുകൾ നാളെ മുതൽ ഓടിതുടങ്ങുന്നു. സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്.

നേരത്തെ ഉള്ളതിൽ നിന്നും വ്യത്യസ്തമായി കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്.കൂടുതൽ ട്രെയിനുകളും നാളെയും മറ്റന്നാളുമായി സ‍ർവ്വീസ് തുടങ്ങുമെങ്കിലും കൊച്ചുവേളി – ലോകമാന്യതിലക് ജൂൺ 27 വരെ ഓടില്ലെന്ന് റെയിൽവേ അറിയിപ്പിൽ പറയുന്നു.

  1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
  2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
  3. 06305 എറണാകുളം – കണ്ണൂ‍ർ ഇൻ്റർസിറ്റി
  4. 06306 കണ്ണൂ‍ർ – എറണാകുളം ഇൻ്റർസിറ്റി
  5. 06301 ഷൊ‍ർണ്ണൂർ – തിരുവനന്തപുരം വേണാട്
  6. 06302 തിരുവനന്തപുരം – ഷൊ‍ർണ്ണൂർ വേണാട്
  7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്
  8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
  9. 06307 ആലപ്പുഴ – കണ്ണൂ‍ർ എക്സിക്യൂട്ടീവ്
  10. 06308 കണ്ണൂ‍ർ – ആലപ്പുഴ എക്സിക്യൂട്ടീവ്
  11. 06327 പുനലൂ‍ർ – ​ഗുരുവായൂ‍ർ
  12. 06328 ​ഗുരുവായൂ‍ർ – പുനലൂ‍ർ
  13. 06341 ​ഗുരുവായൂ‍ർ – തിരുവനന്തപുരം ഇൻ്റ‍ർസിറ്റി
  14. 06342 തിരുവനന്തപുരം – ​ഗുരുവായൂ‍ർ ഇൻ്റ‍ർസിറ്റി
  15. 02082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
  16. 02081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി
  17. 06316 കൊച്ചുവേളി – മൈസൂർ ഡെയ്ലി
  18. 06315 മൈസൂർ – കൊച്ചുവേളി ഡെയ്ലി
  19. 06347 തിരുവനന്തപുരം സെൻട്രൽ – മം​ഗളൂർ ജം​ഗ്ഷൻ
  20. 06348 മം​ഗളൂർ ജം​ഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ
  21. 06791 തിരുനൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
  22. 06792 പാലക്കാട് – തിരുനൽവേലി പാലരുവി എക്സ്പ്രസ്
  23. 06321 നാ​ഗർകോവിൽ – കോയമ്പത്തൂർ
  24. 06322 കോയമ്പത്തൂർ – നാ​ഗർകോവിൽ
  25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
  26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂൺ 17 മുതൽ )
  27. 06188 എറണാകുളം ജം​ഗ്ഷൻ – കാരെയ്ക്കൽ ടീ ​ഗാ‍ർഡൻ
  28. 06187 കാരയ്ക്കൽ – എറണാകുളം ജം​ഗ്ഷൻ (ജൂൺ 17 മുതൽ)
  29. 02678 എറണാകുളം ജം​ഗ്ഷൻ – കെഎസ്ആർ ബെം​ഗളൂരു ജം​ഗ്ഷൻ ഇൻ്റർ സിറ്റി
  30. 02677 കെഎസ്ആർ ബെം​ഗളൂരു ജം​ഗ്ഷൻ – എറണാകുളം ജം​ഗ്ഷൻ ഇൻ്റർ സിറ്റി (ജൂൺ 17 മുതൽ)