വാക്സിന്‍ സൗജന്യമെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണം: രാഹുല്‍ ഗാന്ധി

single-img
7 June 2021

ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പുതിയ വാക്സിന്‍ നയത്തിൽ ചോദ്യവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ പുതിയ നയപ്രകാരം 18ന് വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

അതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന്‍ സംഭരിച്ച് സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തില്‍ കൊവിഡ് വാക്സിന്‍ ജനങ്ങള്‍ക്ക് എല്ലാവർക്കും സൗജന്യമാണെങ്കിൽ സ്വകാര്യ ആശുപത്രികൾ എന്തിന് പണം ഈടാക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത് ചോദിച്ചു.

പ്രധാനമന്ത്രി പറഞ്ഞ കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയത്തിൽ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് സംവരണം ചെയ്തിരുന്നു. ഈ നടപടിക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.