18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കും: പ്രധാനമന്ത്രി

single-img
7 June 2021

രാജ്യമാകെ ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നും വൈകിട്ട് അഞ്ച് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി അറിയിച്ചു.

പുതിയ തീരുമാനപ്രകാരം വാക്‌സിന്‍ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഇതിനായി വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും. 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന് പണം നല്‍കണമെന്ന നയത്തിനെതിരെ വ്യാപക വിമര്‍ശനം സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു.

പുതിയ നയപ്രകാരം വാക്‌സിന്‍ വില അതാത്സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. വാക്‌സിന്‍ സംഭരണം പൂര്‍ണമായും കേന്ദ്രം ഏറ്റെടുക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാമെങ്കിലുംഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാനാകൂ എന്നും അദ്ദേഹം അറിയിച്ചു.