വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണം; ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

single-img
3 June 2021

വിദേശ വാക്സിന്‍ നിര്‍മാതാക്കളായ ഫൈസറിനും മൊഡേണയ്ക്കും പിന്നാലെ ഇന്ത്യയിൽ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്ത്. രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അവര്‍ തങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നതില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നാണ് സെറം ആവശ്യപ്പെടുന്നത്.

ഇന്ത്യയില്‍ വാക്സിന്‍ വിതരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളായെ ഫൈസറും മൊഡേണയും മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. അതുകൊണ്ടുതന്നെ എല്ലാ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും തുല്യത നല്‍കണമെന്നും സെറം ആവശ്യപ്പെട്ടു.

നിലവില്‍ നിരവധി വിദേശ രാജ്യങ്ങള്‍ ഈ ആനുകൂല്യം നല്‍കുന്നുണ്ടെന്നും അങ്ങിനെ ചെയ്യുന്നതില്‍ പ്രശ്നം ഒന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.