കഴിഞ്ഞ ഒമ്പത് മാസത്തെ നീക്കിയിരിപ്പ് തുകയായ 99,122 കോടി കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്

single-img
21 May 2021

രാജ്യത്തെ 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പ് തുകയായ 99,122 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക കൈമാറാനാണ് ഇന്ന് ചേര്‍ന്ന റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്ന കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്ക് കൈമാറുന്ന തുക കേന്ദ്രസര്‍ക്കാരിന് പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതോടൊപ്പം റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിംഗ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു.

മുന്‍ കാലങ്ങളില്‍ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിംഗ് വര്‍ഷമായി പരിഗണിച്ചിരുന്നത്.