ചികിത്സയിലിരിക്കെ നഴ്‌സിന്റെ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു

single-img
14 May 2021

ഭോപ്പാൽ മെമ്മോറിയൽ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലായിരിക്കെ നഴ്‌സിന്റെ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. സ്ഥാപനത്തിലെ നഴ്‌സ് തന്നെ ബലാത്‌സംഗം ചെയ്തതായി 43 കാരിയായ രോഗി ഡോക്ടറോട് നേരത്തെ പരാതിപ്പെട്ടിരുന്നു.

പരാതി നൽകി 24 മണിക്കൂറിനുള്ളിൽ രോഗം കൂടിയതിനാൽ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ അവർ മരിക്കുകയുമായിരുന്നു.ഭോപ്പാലിലെ നിഷാദ്പുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, 40കാരനായ സന്തോഷ് അഹിർവാറിനെ പോലീസ് കുറ്റക്കാരനായി കണ്ടെത്തി. സഹപ്രവർത്തക കൂടിയായ സ്റ്റാഫ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചതിലും , ജോലിസ്ഥലത്ത് മദ്യപിച്ചു വന്ന കുറ്റത്തിനും ഇയാൾ മുമ്പും ശിക്ഷാ നടപടികൾക്ക് വിധേയമായിട്ടുണ്ട്.