ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; പൂജാരയും രഹാനെയും ടീമില്‍

single-img
7 May 2021

ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ഇത്തവണ ടീമിലുണ്ടാവും.എന്നാൽ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുല്‍ദീപ് യാദവ് എന്നിവരെ സെലക്ടർമാർ പരിഗണിച്ചില്ല.

പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മായി ടീമില്‍ ഇടം പിടിച്ചു.

അതേസമയം, സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ആരും ടീമില്‍ ഇല്ല. ബാറ്റിങ്ങിൽ ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍ എന്നിവരാണ്. സാഹയെ ഒരേസമയം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാന്‍, അര്‍സാന്‍ നഗ്‌വാസ്‌വല്ല എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്.