മൻമോഹൻ സിങ്ങോ മോദിയോ; ആരാണ് ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്ന അഭിപ്രായ സർവേയിൽ കൂടുതല്‍ പിന്തുണ മൻമോഹൻ സിങ്ങിന്

single-img
5 May 2021

മൻമോഹൻ സിങ്ങോ മോദിയോ, ആരാണ് ഇവരിൽ ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്ന തെലുങ്ക് പ്രാദേശിക മാധ്യമമായ തെലുങ്ക് 360 നടത്തിയ അഭിപ്രായ സർവേയിൽ കൂടുതൽ ആളുകളുടെ പിന്തുണ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്. 24 മണിക്കൂർ വരെ നീണ്ടുനിന്ന ട്വിറ്റർ പോളിൽ 62.4 ശതമാനംആളുകൾ മൻമോഹനാണ് മികച്ച പ്രധാനമന്ത്രിയെന്ന അഭിപ്രായം രേഖപ്പെടുത്തി.

അതേസമയം നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 37.6 ശതമാനം വോട്ടേ കിട്ടിയുള്ളൂ. കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് പോൾ സംഘടിപ്പിക്കപ്പെട്ടത്. ഏകദേശം 63000 പേരാണ് സർവേയിൽ പങ്കെടുത്തത് എന്ന് തെലുങ്ക് 360 ട്വിറ്റർ ഹാൻഡ്‌ലിൽ വ്യക്തമാക്കി. കോൺഗ്രസ് ഭരിച്ച പത്തു വർഷത്തെ മൻമോഹൻ സിങ്ങിന്റെയും ഇപ്പോഴും തുടരുന്ന ഏഴു വർഷത്തെ മോദിയുടെയും ഭരണം കണ്ടിട്ട്, ആരാണ് മികച്ച പ്രധാനമന്ത്രി എന്നായിരുന്നു ചോദ്യം.