ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പന്നര്‍ തമ്മിലടിക്കുന്നത് ‘ചന്ദ്രന്റെ’ പേരില്‍

single-img
30 April 2021

ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പന്നര്‍ തമ്മിലടിക്കുന്നത് ബഹിരാകാശത്തെ ചന്ദ്രന്റെ പേരില്‍. അമേരിക്കയുടെ ആര്‍ടെമിസ് പ്രോഗ്രാമില്‍ ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യത്തിനായി ലാന്‍ഡര്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തത്.

ഈ ദൌത്യത്തില്‍ ഏക കരാറുകാരനായി സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത് ആമസോണ്‍ മുതലാളി ജെഫ് ബെസോസിന് തീരെ സഹിക്കാനായില്ല. ഏകദേശം2.9 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഈ മാസം ആദ്യം നാസ സ്‌പേസ് എക്‌സിന് നല്‍കിയിരുന്നു.

അതേസമയം , ഈകരാറിനായിഹ ബ്ലൂ ഒറിജിന്‍, അലബാമയില്‍ നിന്നുള്ള ഡൈനറ്റിക്‌സ് എന്നിവരുള്‍പ്പെടെ മറ്റ് രണ്ട് സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളും പങ്കെടുത്തെങ്കിലും. അവസാന നിമിഷം കരാറില്‍ നാസ മാറ്റങ്ങള്‍ വരുത്തിയതോടെ, സ്‌പേസ് എക്‌സ് വിജയിയായി.

ഇത് തന്നെയാണ് ബ്ലൂ ഒറിജിന്‍ മുതലാളി ജെഫ് ബെസോസിനെ ദേഷ്യത്തിലാക്കിയത്. നിലവില്‍ ലേലം നഷ്ടപ്പെട്ട രണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസില്‍ (ജിഎഒ) പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.

നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) കരാര്‍ ലേലവ്യവസ്ഥകള്‍ അവസാന നിമിഷം മാറ്റിയതായി കമ്പനികള്‍ ആരോപിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് സ്‌പേസ് എക്‌സില്‍ മാത്രമായി ഒതുങ്ങിയതാണ് ബെസോസിനെ രോഷാകുലനാക്കിയത്.

ഇതിലൊക്കെ രസം നാസയുടെ കരാര്‍ നേടിയ ശേഷം ട്വിറ്ററില്‍ മത്സരത്തിന്റെ പ്രതിഷേധത്തെ കളിയാക്കുന്നതില്‍ നിന്ന് മസ്‌ക് ഒഴിഞ്ഞുമാറിയില്ല എന്നതാണ്. ബെസോസ് ബ്ലൂ ഒറിജിന്റെ മൂണ്‍ ലാന്‍ഡര്‍ അനാച്ഛാദനം ചെയ്യുന്നതിനെക്കുറിച്ചുള്ള 2019 ലെ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടില്‍ ലാന്‍ഡറില്‍ എഴുതിയ ബ്ലൂ മൂണ്‍സ് തുടച്ചുമാറ്റിയ മസ്‌ക് പകരം ചിത്രത്തില്‍ ബ്ലൂ ബോള്‍സ് എന്ന് എഴുതി.