ഭരണതുടര്‍ച്ച ഉണ്ടാകില്ല; കേരളത്തില്‍ യു ഡി എഫ് അധികാരത്തിൽ വരും; ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ്

single-img
30 April 2021

ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോൾ സർവേകളിലെല്ലാം ഇടതുപക്ഷത്തിന് അനുകൂലമായപ്പോള്‍ യു ഡി എഫിന് ചെറിയ ആശ്വാസം പകർന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട് പുറത്ത് വന്നു. സംസ്ഥാനത്ത് ഇത്തവണ ഭരണത്തുടർച്ചയുണ്ടാവില്ലെന്നും 75 മുതൽ 80 സീറ്റുകൾ വരെ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ പറയുന്നത്.

ഇടതുമുന്നണിക്ക്‌ന്​ 50 മുതൽ 55വരെ സീറ്റും ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണിക്ക്‌​ മൂന്നുമുതൽ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയൻറിസ്റ്റിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്​ പ്രവചിക്കുന്നത്​.

സോഷ്യല്‍ മീഡിയയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫെയ്സ്​ബുക്​ പേജുകൾ, പലതരത്തിലുള്ള വീഡിയോകൾക്കുള്ള 2000 പ്രതികരണങ്ങളും കമൻറുകൾ, 50 വാട്​സാപ്​ ഗ്രൂപ്പുകൾ തുടങ്ങിയവയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ​ നിഗമനങ്ങളെന്ന്​ റിപ്പോർട്ടിൽ പറയുന്നു.