ചെമ്പോസ്‌കിയും ചെമ്പോസ്‌കനും; പരസ്പരം വിവാഹവാർഷിക ആശംസ നേർന്ന് ചെമ്പനും ഭാര്യ മറിയവും

single-img
28 April 2021

ഇന്നത്തെ തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നടന്‍ ചെമ്പൻ വിനോദ് ജോസ്. സോഷ്യൽ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചെമ്പൻ വിനോദ് ചിത്രം പങ്കുവെച്ചത്.

2020 ഏപ്രില്‍ 28നാണ് ചെമ്പൻ വിനോദ് കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെ വിവാഹം ചെയ്തത്. അന്നും ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഇന്നത്തെ ദിനത്തിൽ എന്റെ ‘ചെമ്പോസ്‌കി’ക്ക് വിവാഹ വാർഷിക ആശംസകൾ എന്നാണ് ചെമ്പൻ കുറിച്ചത്. മറിയവും ഇൻസ്റ്റാഗ്രാമിൽ എന്റെ ‘ചെമ്പോസ്‌ക’ന് വിവാഹ വാർഷിക ആശംസകളെന്ന് എഴുതി.

https://www.instagram.com/p/COMfHseJ_7K/?utm_source=ig_embed