സാനിയ അയ്യപ്പനെ കുറിച്ചുള്ള പോസ്റ്റിൽ മോശം കമന്റ്; തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നന്ദന വർമ്മ

single-img
20 April 2021

ടോവിനോ നായകനായ ഗപ്പി എന്ന സിനിമയിൽ ആമിന എന്ന സ്കൂള്‍ കുട്ടിയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. അതിന് ശേഷം മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു സിനിമകൾ.

സോഷ്യൽ മീഡിയയുദെവ് വിവിധ പ്ലാറ്റ് ഫോമുകളില്‍ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും തന്റെ വീഡിയോകളും പങ്കുവയ്ക്കാറുമുണ്ട്. പക്ഷെ ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് അറിയിച്ചിരിക്കുകയാണ് താരം.

യുവ നിരയില്‍ ശ്രദ്ധേയയായ സാനിയ അയ്യപ്പനെ കുറിച്ചുള്ള ഒരു പോസ്റ്റിൽ മോശം രീതിയിലുള്ള കമന്റ് ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും വന്നതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം വഴി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് താരം കുറിച്ചത്.