വാക്സിനേഷൻ വിജയം; മാസ്ക് ധരിക്കണമെന്ന നിയമം നീക്കി ഇസ്രയേല്‍

single-img
18 April 2021

ഇസ്രയേല്‍ വ്യാപകമായി നടത്തിയ വാക്സിനേഷൻ യജ്ഞത്തിൻ്റെ ഭാഗമായി കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. ഇതോടെ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിിക്കണമെന്ന ചട്ടം എടുത്തുനീക്കുകയും ചെയ്തു. ഇപ്പോള്‍ രാജ്യത്തെ 54 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിൻ നല്‍കി കഴിഞ്ഞു .

സമൂഹം രോഗപ്രതിരോധശേഷി ആര്‍ജിച്ചതോടെയാണ് കൊവിഡിനു മുൻപുള്ള സാഹചര്യത്തിലേയ്ക്ക് ഇസ്രയേൽ മടങ്ങുന്നത്. ആകെ 93 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇസ്രയേലിൽ ജനങ്ങള്‍ക്ക് ഫൈസര്‍ വാക്സിനാണ് സര്‍ക്കാര്‍ നല്‍കുന്നത്.

അതേസമയം, രോഗബാധ കേസുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇസ്രയേൽ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കൊവിഡ് 19 പടര്‍ന്നു പിടിച്ചപ്പോള്‍ മുതൽ മാസ്ക് നിര്‍ബന്ധമാക്കിയ ഇസ്രയേൽ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയും സ്വീകരിച്ചിരുന്നു.